ഞാൻ പറയുന്നത് സാധാരണക്കാരുടെ വികാരമാണ്, നേതൃമാറ്റത്തിൽ കോൺഗ്രസ് പ്രതികരിക്കണം : കപിൽ സിബൽ

അഭിറാം മനോഹർ| Last Modified ശനി, 21 നവം‌ബര്‍ 2020 (12:06 IST)
കോൺഗ്രസ് ദേശീയനേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവായ കപിൽ സിബൽ. രാജ്യത്ത് ബിജെപിക്കെതിരെ ക്രിയാത്മക പ്രതിപക്ഷമാകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും നേതൃത്വം നേതൃമാറ്റത്തിൽ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.

കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി. നേരെത്തെയും കോൺഗ്രസ് നേതൃത്വത്തിനെതിരെ കപിൽ സിബൽ പ്രതികരിച്ചിരുന്നു. ബിഹാർ തിരഞ്ഞെടുപ്പിലടക്കം
കനത്ത തിരിച്ചടി നേരിട്ടിട്ടും ആത്മപരിശോധന നടത്താന്‍ നേതൃത്വം തയ്യാറാകുന്നില്ല.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും കോൺഗ്രസിനെ ഒരു ബദലായി ജനം കാണുന്നില്ലെന്നും സിബൽ അഭിപ്രായപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :