അനുബന്ധ വാര്‍ത്തകള്‍
- മാതാപിതാക്കളും സഹോദരിയും നോക്കിനില്‍ക്ക കൗമാരാക്കാരന്‍ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
- ആര്‍എസ്എസും ബിജെപിയുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു, അവരെ എങ്ങനെ തകർക്കാം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം: കാനം രാജേന്ദ്രൻ
- മോദിക്ക് താല്‍പ്പര്യം മോദിയോട് മാത്രം, മുദ്രാവാക്യം ‘ബിജെപി എംഎല്‍എമാരില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ’ എന്ന് മാറ്റണം: രാഹുല്‍
- ട്രെയിനില്‍ പത്തുവയസുകാരിയെ കടന്നുപിടിച്ച ബിജെപി നേതാവ് അറസ്റ്റില്‍; പീഡനം ചെന്നൈ എക്സ്പ്രസില്‍
- ഇത് വലിയ രാജ്യം, ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ വലിയ പ്രശ്നമാക്കേണ്ടതില്ല: കേന്ദ്രമന്ത്രി
വരാപ്പുഴ ശ്രീജിത്ത് കൊലപാതകം സിബിഐ അന്വേഷിക്കണം: സര്‍ക്കാരിനെ ഞെട്ടിച്ച് ബി ജെ പിയുടെ ലോംഗ് മാര്‍ച്ച്
ശ്രീജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ലോംഗ് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് മാര്‍ച്ച് നയിച്ചത്.
കൊലപാതകം സിബിഐ അന്വേഷിക്കണം, ശ്രീജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം ധന സഹായം നല്‍കണം, ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്.
എറണാകുളം ഐജി ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി സി തോമസ് ഉത്ഘാടനം ചെയ്തു.
ശ്രീജിത്തിന്റെ അമ്മ ശ്യാമള, ആലുവയില്‍ പൊലീസ് കാരണം മരിച്ച മുകുന്ദന്റെ ഭാര്യ സ്നേഹ മുകുന്ദന്, രാജന് കേസിലെ അഭിഭാഷകനായ അഡ്വ. രാം കുമാര്‍, തിരുവന്തപുരത്ത് പൊലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ എന്നിവര്‍ ചേര്‍ന്ന് ജാഥ ക്യാപ്റ്റന്‍ എ എന്‍ രാധാകൃഷ്ണന് പതാക കൈമാറി.
ആയിരങ്ങള്‍ പങ്കെടുത്ത ലോംഗ് മാര്‍ച്ച് വരാപ്പുഴ, ഇടപ്പിള്ളി, കലൂര്‍, ഹൈകോര്‍ട്ട് വഴിയാണ് ഐജി ഓഫീസിനു മുന്നില്‍ സമാപിക്കുന്നത്.