അഭിറാം മനോഹർ|
Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (12:46 IST)
പാർട്ടിക്ക് ഏറെ പ്രതീക്ഷയുള്ള നേമം മണ്ഡലത്തിൽ എതിരാളികളാരെന്ന് അറിഞ്ഞു മതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന ധാരണയിൽ ബിജെപി. വട്ടിയൂർകാവിലും നേമത്തും കോൺഗ്രസ് പ്രമുഖ സ്ഥാനാർത്ഥികളെ നിർത്തുന്നുവെന്ന വാർത്തകൾ സജീവമാണ്. ഇതോടെയാണ് ഇവിടങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പതുക്കെ മതിയെന്ന പാർട്ടി തീരുമാനം.
വിജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മത്സരത്തിനുണ്ടാകുമെന്നാണ്. തൃശൂരിൽ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം സുരേഷ് ഗോപിക്ക് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
നേമം വട്ടിയൂര്‍കാവ് കഴക്കൂട്ടം കോന്നി മഞ്ചേശ്വരം തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ സ്ഥാനാര്‍ത്ഥി നിർണയം ഏറെ കരുതലോടെയെ ഉണ്ടാവുകയുള്ളു എന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.