1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rsp announce candidates forelection

ആര്‍എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു;ചവറയില്‍ ഷിബു ബേബി ജോണ്‍

Rsp
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആര്‍എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണ്‍ മത്സരിക്കും. ഇരവിപുരത്ത് ബാബു ദിവാകരന്‍, കുന്നത്തൂര്‍ ഉല്ലാസ് കോവൂര്‍, ആറ്റിങ്ങള്‍ അഡ്വ എ ശ്രീധരന്‍  എന്നിവര്‍ സ്ഥാനാര്‍ത്ഥികളാവും.
 
അതേസമയം കഴിഞ്ഞ പ്രാവശ്യം മത്സരിച്ച അഞ്ചു സീറ്റിലും ആര്‍എസ്പി പരാജയപ്പെട്ടിരുന്നു. ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അത് യുഡിഎഫ് അംഗീകരിച്ചില്ല. കയ്പമംഗലത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് മാറ്റി വച്ചിരിക്കുകയാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നേമത്ത് മത്സരിക്കില്ല: ഹൈക്കമാന്റിന്റെ നിര്‍ദേശം തള്ളി ഉമ്മന്‍ചാണ്ടി