അനുബന്ധ വാര്‍ത്തകള്‍
- "അരികെ" മലയാളികൾക്ക് മാത്രമായി ഒരു ഡേറ്റിംഗ് ആപ്പ്
- സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക: 44ബിരുദ ധാരികള്‍, 30 വയസുവരെയുള്ള നാലുപേര്‍
- സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു: 83 പേരുള്ള പട്ടികയില്‍ അഞ്ചു മന്ത്രിമാരും 33സിറ്റിങ് എംഎല്‍എമാരും ഇല്ല
- സ്ഥാനാർഥിയായത് വിജയരാഘവന്റെ ഭാര്യ ആയതുകൊണ്ടല്ല: ആർ ബിന്ദു
- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചത് 13,59,173 പേര്
തിരുവനന്തപുരത്ത് എത്തിയത് 7,34,500 ഡോസ് വാക്സിനുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 21,68,830 ഡോസ് വാക്സിനുകള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്സിനുകളാണ് എത്തുന്നത്. തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്സിനുകളും കോഴിക്കോട് 5,81,000 ഡോസ് വാക്സിനുകളുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളത്ത് വാക്സിന്റെ ആദ്യ ലോഡ് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരത്തോടെ എത്തി.
മൂന്ന് കേന്ദ്രങ്ങളിലും മുഴുവന്‍ വാക്സിനുകളും ഇന്നലെതന്നെ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 48,960 ഡോസ് കോവാക്സിന് എത്തിയിരുന്നു. അതുകൂടാതെയാണ് 21 ലക്ഷത്തിലധികം ഡോസ് വാക്സിനെത്തുന്നത്. ഇതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിപുലമായ രീതിയില്‍ വാക്സിനേഷന് നടത്താന്‍ സാധിക്കുന്നതാണ്.