1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. BJP election performance vote share decreased in some A class constituency

മൂന്നിടത്ത് വിജയിച്ചു, പക്ഷേ എ ക്ലാസ് മണ്ഡലങ്ങളിൽ പലയിടത്തും വോട്ട് കുറഞ്ഞു

വിജയിക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയോ ചെയ്യുമെന്ന് കരുതുന്ന 36 മണ്ഡലങ്ങളാണ് ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങള്‍. ഇവിടങ്ങളില്‍ പ്രചാരണത്തിനായി പ്രത്യേക ശ്രദ്ധ പാര്‍ട്ടി നല്‍കിയിരുന്നു.

BJP,Kerala Elections, Kerala News, Kerala Politics
മൂന്ന് എംഎല്‍എമാരെ നിയമസഭയിലെത്തിക്കാന്‍ സാധിച്ചെങ്കിലും എ ക്ലാസ് മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞത് ബിജെപി നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകുമെന്ന് സൂചന. പരമ്പരാഗത ശക്തികേന്ദ്രങ്ങളായ സീറ്റുകള്‍ ട്വന്റി ട്വന്റിക്കും ബിഡിജെഎസിനും നല്‍കിയ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുയരുമെന്നാണ് സൂചന.
 
രാഷ്ട്രീയം പറയാതെ വികസിത കേരളം എന്ന മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തിയത്. ഇതും വോട്ട് കുറയാന്‍ കാരണമായതായി പാര്‍ട്ടിക്കിടയില്‍ അഭിപ്രായമുണ്ട്. ഈ വിമര്‍ശനങ്ങളെല്ലാം തന്നെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെയാണ് ഉയരുന്നത്. തിരെഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ 15ന് സംസ്ഥാന കോര്‍ കമ്മിറ്റിയും 16ന് ഭാരവാഹിയോഗവും വിളിച്ചിട്ടുണ്ട്. വിജയിക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയോ ചെയ്യുമെന്ന് കരുതുന്ന 36 മണ്ഡലങ്ങളാണ് ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങള്‍. ഇവിടങ്ങളില്‍ പ്രചാരണത്തിനായി പ്രത്യേക ശ്രദ്ധ പാര്‍ട്ടി നല്‍കിയിരുന്നു.
 
2021ലെ നിയമസഭാ തിരെഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാര്‍ട്ടി മത്സരിച്ച ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ടുവര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍ ഉള്‍പ്പടെ ചില മണ്ഡലങ്ങളില്‍ 2021ലേതിനേക്കാള്‍ വോട്ട് കുറഞ്ഞു. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ക്ഷേത്രങ്ങൾക്കും സ്കൂളുകൾക്കും സമീപത്തെ ടാസ്മാക് ഷോപ്പുകൾ പൂട്ടും: തമിഴ്നാട്ടിൽ 717 മദ്യവിൽപ്പന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് വിജയ്