സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 10 ഡിസംബര്‍ 2021 (09:38 IST)
പക്ഷിപ്പനിമൂലം കുട്ടനാട്ടില്‍ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. ഇതുവരെ ആയിരക്കണക്കിന് താറാവുകളാണ് തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി രോഗം ബാധിച്ച് ചത്തത്.
ആലപ്പുഴ ജില്ലയിലെ 11പഞ്ചായത്തുകളില്‍ നിന്ന് വളര്‍ത്തുപക്ഷികളെ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഉണ്ട്. പരിശോധനാഫലം വൈകിയതാണ് രോഗവ്യാപനം കൂടാന്‍ കാരണമായത്. നെടുമുടി പഞ്ചായത്തില്‍ മാത്രം മൂന്നുകര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ചത്തത്.