1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bike, Theft, Kadaykkal

ബൈക്ക് മോഷണം: പ്രതി അറസ്റ്റിൽ

Bike
കടയ്ക്കൽ: കടയ്ക്കൽ ടൗണിൽ നിന്ന് ബൈക്ക് കവർന്ന കേസിലെ പ്രതിയെ അഞ്ചാം ദിവസം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാവനാട് കന്നിമേൽ ചേരിയിൽ പണ്ടാരഴികത്ത് കിഴക്കേതിൽ വീട്ടിൽ അരുൺ എന്ന 30 കാരനാണ്  കടയ്ക്കൽ പോലീസ് പിടിയിലായത്.

കടയ്ക്കൽ ബസ് സ്റ്റാന്റിനടുത്തുള്ള ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ആയിരക്കുഴി സ്വദേശി ബിജുവിന്റെ ബൈക്കാണ് മോഷണം പോയത്. ബൈക്കിൽ വന്നിരുന്ന പ്രതി സിഗരറ്റു വളിച്ച ശേഷം ബൈക്കുമായി പോകുന്ന ദൃശ്യം സിസി.ടി.വി ക്യാമറയിൽ നിന്ന് കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിലാണ് കടയ്ക്കൽ ഇൻസ്‌പെക്ടർ രാകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പ്രതിയായ അരുണിനെ കരുകോണിലെ വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. 
അടുത്ത ലേഖനം
ഇറച്ചിവെട്ടു യന്ത്രത്തിൽ ഒളിപ്പിച്ച 1.25 കോടിയുടെ സ്വർണ്ണം പിടികൂടി