മീൻപിടിക്കാൻ കുളം വറ്റിച്ചു, കിട്ടിയത് രണ്ട് ബൈക്കുകൾ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (20:24 IST)
തൃശൂർ: മീൻ പിടിക്കാനായി കുളങ്ങൾ വറ്റിക്കുമ്പോൾ രണ്ട് കുളങ്ങളിൽ നിന്നായി രണ്ട് ബൈക്കുകൾ കിട്ടി. എറിയാട് മൂന്നാം വാർഡിൽ എരുമക്കൂരയിലെ രണ്ട് കുളങ്ങളിൽ നിന്നാണ് സമീപ വാസികളായവരുടെ ബൈക്കുകൾ കിട്ടിയത്. വലിയ പറമ്പിൽ ഗിരീഷ്, തൃപ്രയാറ്റ് സുരേഷ് ബാബു എന്നിവരുടെ ഹീറോ ഹോണ്ടാ ബൈക്കുകളാണ് കിട്ടിയത്.

ഗിരീഷിന്റെ ബൈക്ക് മൂന്നു വർഷം മുമ്പാണ് കാണാതായത് എങ്കിൽ സുരേഷ് ബാബുവിന്റേത് ആറ്‌ മാസം മുമ്പാണ് കാണാതായത്. ഇരുവരും സമീപത്തെ ലഹരി കടത്തൽ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സഹായിച്ചതിന്റെ വിരോധമാവാം ബൈക്ക് കുളത്തിൽ തള്ളാൻ കാരണമെന്നാണ് സൂചന.

ബൈക്ക് കാണാതായതിനെ തുടർന്ന് ഇരുവരും പോലീസിൽ പരാതി നൽകിയിരുന്നു. ബൈക്ക് കണ്ടെത്തിയതോടെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :