ബൈക്ക് പോസ്റ്റിലിടിച്ചു: 2 വിദ്യാര്‍ഥികള്‍ മരിച്ചു

 ബൈക്ക് അപകടം , പൊലീസ് , വിദ്യാര്‍ഥികള്‍ മരിച്ചു
മാള| jibin| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (17:07 IST)
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. എരവത്തൂര്‍ സ്വദേശികളായ മണപ്പുറം വിഷ്ണു (18), മരോട്ടിക്കല്‍ ആല്‍ഫിന്‍ (17) എന്നിവരാണ് അന്നമനടയില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇരുവര്‍ക്കും ലൈസന്‍സും ഹെല്‍മറ്റും ഇല്ലായിരുന്നു. അമിതവേഗമായിരുന്നു അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :