തിരുവനന്തപുരം|
jibin|
Last Updated:
ശനി, 13 സെപ്‌റ്റംബര്‍ 2014 (10:45 IST)
സംസ്ഥാനത്ത് മദ്യനയം നിലവില്‍ വരുന്നതോടെ കേരളത്തിലേക്ക് വരുന്ന വിനോദയാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറയുമെന്ന സാഹചര്യം തെളിയുന്നതോടെ ടൂറിസം മേഖലകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാന്‍ സാധ്യത തെളിഞ്ഞു.
ഘടകകക്ഷിനേതാക്കളും മന്ത്രിമാരും അത്യാവശ്യ കേന്ദ്രങ്ങളില്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിനെ അനുകൂലിച്ച് രംഗത്തെ എത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ ആകട്ടെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പുതുതായി അനുവദിക്കേണ്ടെന്ന നിലപാടുകാരനാണ്. അതേസമയന്‍ എക്‍സൈസ് മന്ത്രി കെ ബാബു സുധീരന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്നിട്ടു.
ബിയര്‍ പാര്‍ലറുകളും പൂട്ടണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ വന്നെങ്കിലും അത് തീരുമാനിച്ചിരുന്നില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കരുതെന്ന തീരുമാനം മുന്നണിയെടുത്തിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ വ്യക്തമാക്കി. അതിനാല്‍ ടൂറിസം മേഖലകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാന്‍ സാധ്യത കൂടുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.