മദ്യനയത്തിന്റെ നിഴലില്‍; യുഡിഎഫ് - കെപിസിസി യോഗങ്ങള്‍

മദ്യനയം , യുഡിഎഫ് , കെപിസിസി , ചര്‍ച്ച
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (09:36 IST)
മദ്യനയത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് വൈകീട്ട് മൂന്നിന് ക്ലിഫ്ഹൗസില്‍ തുടങ്ങും. അതെസമയം രാവിലെ പത്തിന് മദ്യ നിരോധനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി നിര്‍വ്വാഹക സമതി യോഗവും ഇന്ദിരാഭവനില്‍ ചേരും.

ഇരു ചര്‍ച്ചകളിലും മദ്യനയം തന്നെയാവും ചര്‍ച്ചയാകുക. മദ്യനയത്തിന്റെ പ്രായോഗികത, നടപടിക്രമങ്ങള്‍, രാഷ്ട്രീയവും സമൂഹികവുമായ പ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച് ഇരുയോഗങ്ങളിലും ഉണ്ടാകുന്ന അഭിപ്രായങ്ങള്‍ സര്‍ക്കാരിനും മുന്നണിക്കും ഒരുപോലെ നിര്‍ണായകമാകും. നിരോധനം വേണമെന്നും ഭാഗികമായി മാത്രം മതിയെന്നും അഭിപ്രായം പാര്‍ട്ടിയില്‍ തന്നെയുണ്ട്. കോണ്‍ഗ്രസിനുളളിലും ഘടകകക്ഷികളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നുവരുന്നുണ്ട്.

ബാറുടമകളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നെടുക്കുന്ന തീരുമാനവും രണ്ട് യോഗങ്ങളിലും ചര്‍ച്ചയാകും. സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചത് വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന ആരോപണം ഘടകകക്ഷികള്‍ക്കുണ്ട്. ഇത് സംബന്ധിച്ച നിലപാടുകള്‍ കക്ഷിനേതാക്കള്‍ യോഗത്തില്‍ ഉന്നയിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :