തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (16:16 IST)
മദ്യനയത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റെ വിഎം സുധീരന് യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ചാനലുകളുടെ റേറ്റിങ് കൂട്ടാനുള്ള ബ്രാന്‍ഡ് അംബാസിഡറായി കെപിസിസി പ്രസിഡന്റ് മാറാന്‍ പാടില്ലെന്നാണ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നത്.
മദ്യനയത്തില്‍ സുധീരന്‍ അഭിനവ വിഎസ് ചമയുകയാണ്. പാര്‍ട്ടി നേതാക്കളെ പൊതുസമൂഹത്തില്‍ മോശക്കാരായി ചിത്രീകരിക്കാന്‍ കെപിസിസി പ്രസിഡന്റ് പ്രസ്താവനകാളിലൂടെ ശ്രമിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
യോഗത്തില്‍ സുധീരനെതിരെ എ ഗ്രൂപ്പ് അംഗമാണ് വിമര്‍ശനം ഉന്നയിച്ചതെങ്കിലും പിന്നീട് ഐ ഗ്രൂപ്പ് അംഗങ്ങളും സുധീരനെതിരെ മദ്യനയത്തിന്റെ പേരില്‍ ആഞ്ഞടിക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.