തിരുവനന്തപുരം|
Last Updated:
വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (15:07 IST)
സംസ്‌ഥാന സര്‍ക്കാരിന്റെ മദ്യനയം ജനഹിതം മനസിലാക്കാതെ സാധാരണക്കാരെ വഴിയാധാരമാക്കുന്ന രീതിയിലുള്ള തുഗ്ലക് പരിഷ്‌കാരമായിരുന്നുവെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മദ്യനയത്തിലെ സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും ഈ മാസം 30 വരെ ബാറുകള്‍ പൂട്ടരുതെന്ന സുപ്രീംകോടതി വിധി അറിഞ്ഞശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു.
ഭരണകര്‍ത്താക്കള്‍ക്ക് വിവരമില്ലെങ്കിലും സുപ്രീംകോടതിയ്‌ക്ക് വിവരമുണ്ടെന്ന് വിധിയോടെ മനസിലായില്ലേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് വീഴ്‌ച പറ്റിയതായി സുപ്രീംകോടതി തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് എന്‍എസ്‌എസ് പ്രതികരിച്ചു.
അതേസമയം, സംസ്‌ഥാനത്തെ മദ്യനയത്തില്‍നിന്നും പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്‌തമാക്കി. സര്‍ക്കാര്‍ നയം കോടതിയെ അറിയിക്കുമെന്നും എതിര്‍ സത്യവാങ്‌മൂലം നല്‍കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം തുടരും. കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രിമാരായ കെഎം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. വിഷയം യുഡിഎഫില്‍ ചര്‍ച്ചചെയ്യും മന്ത്രിമാര്‍ പ്രതികരിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.