കോഴ നല്‍കിയ ദിവസം മാണി ബാറുടമകളെ വിളിച്ചിരുന്നു: വിജിലന്‍സ്‌

ബാര്‍ കോഴക്കെസ് , കെഎം മാണി , വിജിലന്‍സ് , ബാര്‍ മുതലാളി , വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (11:16 IST)
ബാര്‍ കോഴക്കെസില്‍ ധനമന്ത്രി കെഎം മാണിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക്. മാണി ബാര്‍ മുതലാളിമാരില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം ബാറുടമകളെ വിളിച്ചതിന് തെളിവുണ്ടെന്ന് വിജിലന്‍സിന്റെ വസ്തുതാ വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മാണി ബാര്‍ മുതലാളിമാരില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം മാണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സിബിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ബാറുടമ കൃഷ്ണദാസിനെ വിളിച്ചതിനുള്ള തെളിവാണ് വിജിലന്‍സിന്റെ കൈയിലുള്ളത്. പണം കൈമാറിയ ദിവസം മാണിയും ബാറുടമകളും ഒരേ ടവറിന് കീഴിലായിരുന്നുവെന്നും വിജിലന്‍സ് തയ്യാറാക്കിയ വസ്തുതാ വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് കൂടാതെ ഇടപാട് ദിവസം ബാറുടമകള്‍ പണം പിന്‍വലിച്ചതിനും തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ തെളിവുകള്‍ തെളിയിക്കാനുള്ള സാഹചര്യമില്ലെന്നാണ് വിജിലന്‍സ് പറയുന്നത്. മാണിക്കെതിരെ വിജിലൻസ് എസ്പി സുകേശന്റെ കണ്ടെത്തലുകൾ
അടിസ്ഥാനമില്ലാത്തതെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാണി കൈക്കൂലി ആവശ്യപ്പെട്ടതിന് മതിയായ തെളിവുകളില്ലെന്നും സുകേശന്റെ കണ്ടെത്തലുകൾ പലതും വിശ്വാസയോഗ്യമല്ലെന്നുമാണ് വിൻസൻ എം പോളിന്റെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :