ബിജു രമേശിന് തന്നോട് വൈരാഗ്യമാണെന്ന് കെഎം മാണി

കൊച്ചി| JOYS JOY| Last Updated: ചൊവ്വ, 18 ഓഗസ്റ്റ് 2015 (11:00 IST)
ബാര്‍ ഉടമ ബിജു രമേശിന് തന്നോട് വൈരാഗ്യമാണെന്ന് സംസ്ഥാന ധനമന്ത്രി കെ എം മാണി. മാണിയുടെ മൊഴി ഇക്കാര്യമുള്ളത്. മാണിയുടെ മൊഴി പകര്‍പ്പ് ഒരു സ്വകാര്യ വാര്‍ത്താചാനലാണ് പുറത്തുവിട്ടത്.

റവന്യൂ മന്ത്രിയായിരിക്കെ കയ്യേറ്റം ഒഴിപ്പിച്ചതിനാണ് തന്നോട് ബിജു രമേശിന് വൈരാഗ്യമെന്നും മാണി നല്കിയ മൊഴിയില്‍ പറയുന്നു.

അതേസമയം, ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്. ബാര്‍കോഴ കേസ് അന്വേഷണത്തില്‍ മാണിക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും സാങ്കേതികത്വം പറഞ്ഞ് മന്ത്രിസഭായോഗ വിവരങ്ങള്‍ നല്‍കിയില്ല.
യോഗത്തിലെ വിവരങ്ങള്‍ മനപൂര്‍വ്വം അന്വേഷണസംഘത്തോട് മറച്ചു വെച്ചെന്നാണ് റിപ്പോര്‍ട്ട്. മാണിക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചെന്ന് വ്യക്തമാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മാണിക്ക് നിഗൂഡലക്‌ഷ്യമെന്നും പറയുന്നു. സാങ്കേതികത്വം പറഞ്ഞ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്നും വിജിലന്‍സ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :