കൊച്ചി|
jibin|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (14:05 IST)
ബാറുടമകൾ നൽകിയ ഹർജിയിയെ തുടര്‍ന്ന് പൂട്ടി കിടക്കുന്ന 418 ബാറുകൾ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മദ്യനയം രൂപീകരിക്കുന്നതിന് സർക്കാരിന് 26 വരെ കോടതി സമയം നൽകുകയും ചെയ്തു.
ഈ വിഷയത്തില്‍ നികുതി സെക്രട്ടറിയുടെയും എക്സൈസ് കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സമിതിയെ കോടതി നിയമിച്ചു. സംസ്ഥാനത്ത് നിലവാരമില്ലാത്തതിനെ തുടര്‍ന്ന് പൂട്ടിയ ബാറുകള്‍ പരിശോധിച്ച് ഈ മാസം 26നകം റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.
അതേസമയം ബാറുകൾ പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയില്‍ വ്യക്തമാക്കി. സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകിയതെന്നും സർക്കാർ പറഞ്ഞു.