പ്‌ളസ്ടു പാസാകാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  പ്‌ളസ്ടു വിഷയം , ഹൈക്കോടതി , ആഡ്വക്കേറ്റ് ജനറല്‍ , സ്കൂള്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (13:49 IST)
സംസ്ഥാനത്ത് പുതിയ പ്‌ളസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍ ഹാജരാക്കിയേക്കും.

രേഖകള്‍ ഹാജരാക്കാത്തതിനെത്തുടര്‍ന്ന് കോടതി സര്‍ക്കാരിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ന് ഈ വിഷയത്തിലെ സര്‍വ്വ രേഖകളും സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതിയില്‍ നിരുത്തരവാദ പരമായാണു പെരുമാറുന്നതെന്നു പറഞ്ഞ കോടതി ഇങ്ങനെയാണെങ്കില്‍ കേസ് കേള്‍ക്കാന്‍ താല്‍പ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഫയലുകള്‍ പഠിക്കാന്‍ സമയം ലഭിച്ചില്ലെന്നും സമയം വേണമെന്നുമായിരുന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ ആഡ്വക്കേറ്റ് ജനറലിന്റെ നിലപാട്. ഈ പരാമര്‍ശമായിരുന്നു കോടതിയെ ചൊടിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :