‘ബാര്‍ ലൈസന്‍സ്: സ്റ്റാര്‍ പദവിയുടെ പ്രസക്തിയെന്ത്?’

കൊച്ചി| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (12:56 IST)
ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുമ്പോള്‍ സ്റ്റാര്‍ പദവിയുടെ പ്രസക്തിയെന്തെന്ന് ഹൈക്കോടതി. എല്ലാ ബാറുകളും ഒരേ മദ്യമാണ് നല്‍കുന്നത്. പിന്നെ എന്തിനാണ് സ്റ്റാര്‍ പദവി പരിഗണിക്കുന്നതെന്നും കോടതി ചോദിച്ചു.

സ്റ്റാര്‍ ബാറുകളുടെ ലൈസന്‍സ് കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണണെമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 13 ബാറുകളുടെ കാര്യത്തില്‍ എട്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാറുകളുടെ ലൈസന്‍സ് അപേക്ഷ വീണ്ടും പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :