1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. bar issue comment in sudhakaran , kannur , udf , bar

'ചന്തയിലെ ചർച്ചയിലൂടെയല്ല മദ്യനയം രൂപികരിക്കേണ്ടത് '

മദ്യ നയം
സംസ്ഥാന സർക്കാരിന്റെ മദ്യനയം ചന്തയിലെ ചർച്ചയിലൂടെയല്ല തീരുമാനിക്കേണ്ടിയിരുന്നതെന്ന് മുൻ എംപിയും കോൺഗ്രസ് നേതാവുമായ കെ സുധാകരൻ. നിലവിലെ മദ്യനയം സംസ്ഥാനത്ത് പ്രായോഗികമല്ലെന്നും. ഈ അവസ്ഥയ്ക്ക് കാരണം കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണെന്നും സുധാകരൻ തുറന്നടിച്ചു.

മദ്യനയം പാർട്ടിക്കകത്ത് പലവട്ടം ചര്‍ച്ച ചെയ്യാമായിരുന്നു. അങ്ങനെയൊരു ചര്‍ച്ച യുഡിഎഫില്‍ നടന്നില്ല. ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കാൻ കഴിയാതെ പോയത് സർക്കാരന്റെ വീഴ്ചയാണെന്നും സുധാകരൻ പറഞ്ഞു. ഇതിന്റെ ഫലം അനുഭവിക്കാൻ പോകുന്നത് കേരള ജനതയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ മദ്യനയം എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. മദ്യനയത്തിന്റെ ഭാവി എന്താണെന്ന് കാലം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
About Writer
jibin