1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. bar case , km mani , kodiyeri balakrishnan , cpm

ഒരേ പന്തിയില്‍ രണ്ടുതരം സദ്യ; മാണിക്കും ബാബുവിനും ഇരട്ട നീതി- കോടിയേരി

ബാര്‍ കോഴക്കേസ്
ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനും കെഎം മാണിക്കും ഇരട്ട നീതിയാണ് നടപ്പിലാക്കിയതെന്ന് സിപിഎം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ ആരോപിച്ചു. ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം നേരിട്ടയാള്‍ മന്ത്രിസഭയ്ക്കു പുറത്തും പത്തു കോടി ആരോപണം നേരിടുന്ന ആള്‍ മന്ത്രിസഭയില്‍ തുടരുകയാണെന്നും കോടിയേരി ആരോപിച്ചു.

ഒരേ പന്തിയില്‍ രണ്ടുതരം സദ്യ വിളമ്പുന്ന രീതിയാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നത്. ആരോപണം ഉണ്ടായപ്പോഴെക്കെ മാണിക്കെതിരെ ക്വിക് വേരിഫിക്കേഷനും എഫ് ഐ ആറും രജിസ്‌റ്റര്‍ ചെയ്‌ത സര്‍ക്കാര്‍ ബാബിവിന്റെ കാര്യത്തില്‍ ഒന്നും ചെയ്യുന്നുല്ല. ബാബുവിനെതിരെ വിജിലന്‍‌സ് മാനുവലില്‍ പോലും ഇല്ലാത്ത പ്രാഥമികാന്വേഷണം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കോടിയേരി സഭയില്‍ പറഞ്ഞു.

ബാബുവിനെതിരായ കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി. അതേസമയം, നിയമാനുസൃതം മുന്നോട്ടുപോകാന്‍ സാധിക്കാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് കെ. ബാബുവിനെതിരായ ആരോപണത്തിനു മറുപടിയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയില്‍ അറിയിച്ചു.
About Writer
jibin