തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (12:15 IST)
സംസ്ഥാനത്തു പ്രവര്‍ത്തിച്ചുവന്ന 312 ബാറുകളില്‍ ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയുള്ളതും ക്ളാസിഫിക്കേഷനില്ലാത്തതുമായ 250 ബാറുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി വിധി വന്നതില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്സൈസ് മന്ത്രി കെ ബാബു.
അടച്ചുപൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെടും. ഇവ ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ എന്തുചെയ്യുമെന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായും ബാബു വ്യക്തമാക്കി. അതേസമയം പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുത്ത് ബെവ്കോയ്ക്ക് കൈമാറും. ക്ളബുകളിലെ മദ്യ വില്‍പന തുടരുമെന്നും മന്ത്രി പറഞ്ഞു.
നിലവിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ യുഡിഎഫില്‍ ചര്‍ച്ച നടത്തും. അപ്പീല്‍ പോകണമോ എന്ന കാര്യവും ചര്‍ച്ചയ്ക്കുശേഷം തീരുമാനിക്കുമെന്നും. തുടര്‍ നടപടിയെ കുറിച്ച് നികുതി സെക്രട്ടറിയും എക്സൈസ് കമ്മീഷണറും പഠിക്കും. തുടര്‍ന്ന് അഡ്വക്കെറ്റ് ജനറല്‍ നിയമ സെക്രട്ടറി എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.