കണ്ണൂര്‍|
jibin|
Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (16:45 IST)
ഇന്നത്തെ കോടതി വിധിയിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം പാളിപ്പോയതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. സര്‍ക്കാരിന്‍റെ മദ്യനയം കോടതി വിധിയിലൂടെ പരാജയപ്പെട്ടിരിക്കുകയാണ്. മദ്യ വര്‍ജ്ജനമല്ലാതെ മദ്യനിരോധം കേരളത്തില്‍ പ്രായോഗികമല്ലെന്നും വിഎസ് അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പാളിപ്പോയ മദ്യനയത്തിന്റെ ഭലമായി ത്രീസ്റ്റാര്‍ ഉള്‍പ്പെടെയുള്ള ബാറുകള്‍ പൂട്ടുന്നതോടെ 60000ത്തോളം ജീവനക്കാര്‍ തൊഴില്‍ രഹിതരാവും. ഇവരുടെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ചിന്തയുമില്ലെന്നും വിഎസ് പ്രതികരിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.