തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (12:38 IST)
സംസ്ഥാനത്തെ പുതിയ മദ്യനയത്തിനു ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന് എക്സൈസ് മന്ത്രി കെ ബാബു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് മദ്യ ഉപഭോഗം 4% കുറയുകയും. വില്‍പനയില്‍ 4,55,000 കെയ്സിന്റെ കുറവ് വന്നതായും മന്ത്രി വ്യക്തമാക്കി.
പുതിയ മദ്യനയത്തിനു ശേഷം നിലവില്‍ വന്ന നികുതി വര്‍ധനയിലൂടെ ബവ്റിജസ് കോര്‍പറേഷന് വരുമാനം കൂടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 361 കോടി രൂപയുടെ അധിക വരുമാനമുണ്ടായി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ കണക്കാണ് ഇതെന്നും മന്ത്രി പറഞ്ഞു. ബിയര്‍ വില്‍പ്പനയിലും കുറവ് വന്നതായി അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.