തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (14:15 IST)
ബാര്‍ വിഷയത്തില്‍ തിരിച്ചടി നേരിട്ടതോടെ കേസില്‍ സര്‍ക്കാര്‍ എതിർ സത്യവാങ്മൂലം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഘട്ടം ഘട്ടമായുള്ള സബൂര്‍ണ്ണ മദ്യനിരോധനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 30 വരെ ബാറുകൾ അടച്ചു പൂട്ടരുതെന്നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 15ന് മുമ്പ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
ബാറുകൾ അടച്ചു പൂട്ടാനുള്ള സർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബാറുടമകൾ നൽകിയ ഹർജികൾ പരിഗണിച്ച ശേഷമാണ് കോടതി ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന 292 ബാറുകളും സെപ്തംബർ 30 വരെ അടച്ചുപൂട്ടരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.