ബാങ്ക് ഇടപാടുകള്‍ക്ക് ഇനി രണ്ട് ദിവസം കൂടി; അത് കഴിഞ്ഞാല്‍ തുടര്‍ച്ചയായി അവധി

രേണുക വേണു| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (12:34 IST)

അടിയന്തര ബാങ്ക് ഇടപാടുകള്‍ ഉണ്ടെങ്കില്‍ വേഗം പൂര്‍ത്തിയാക്കണം. അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ക്ക് ഇനി രണ്ട് ദിവസങ്ങള്‍ കൂടി. അതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങള്‍ ബാങ്ക് അവധിയായിരിക്കും. ഓഗസ്റ്റ് 16 (ഇന്ന്), ഓഗസ്റ്റ് 17, 18 (ചൊവ്വ, ബുധന്‍) എന്നീ ദിവസങ്ങള്‍ മാത്രമേ ഈ ആഴ്ച ബാങ്കുകള്‍ പ്രവൃത്തിക്കൂ. ഓഗസ്റ്റ് 19 മുതല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

ഓഗസ്റ്റ് 19 : മുഹറം

ഓഗസ്റ്റ് 20 : മുഹറം/ഒന്നാം ഓണം

ഓഗസ്റ്റ് 21 : തിരുവോണം

ഓഗസ്റ്റ് 22: ഞായര്‍, മൂന്നാം ഓണം

ഓഗസ്റ്റ് 23 : ശ്രീനാരായണ ഗുരു ജയന്തി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :