മദനിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അബ്ദുൾ നാസർ മദനി , ബംഗളൂരു സ്‌ഫോടന കേസ് , കർണ്ണാടക
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (08:15 IST)
ബംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പിഡിപി നേതാവ്
അബ്ദുൾ നാസർ മദനി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്ന മദനിയുടെ ആവശ്യത്തിന് മറുപടി നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

വിചാരണ അനന്തമായി നീളുന്നതിനാല്‍ ചികിത്സ ലഭിക്കുന്നില്ലെന്നും അതിനാല്‍ ബംഗളുരു വിട്ട് പുറത്ത് പോകാന്‍ അനുവദിക്കണമെന്നുമാണ് മദനിയുടെ പ്രധാന ആവശ്യം. കേസുകള്‍ ഓരോന്നായി പരിഗണിക്കുന്നതിനാല്‍ വിചാരണ നേരിടുകയാണ്. ഇതുവഴി വിചാരണ കാലാവധി നീളുകയാണെന്നും ചികിത്സകള്‍ മതിയായ രീതിയില്‍ ലഭിക്കുന്നില്ലെന്നും മദനി കോടതിയില്‍ വാദിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :