വയനാട്|
jibin|
Last Updated:
ബുധന്‍, 18 ഫെബ്രുവരി 2015 (16:32 IST)
കേരളം-തമിഴ്നാട് അതിർത്തിയിൽ ഭീതി പടര്‍ത്തുകയും രണ്ടു പേരെ കടിച്ചു കൊല്ലുകയും ചെയ്‌ത കടുവയെ വനംവകുപ്പ് വെടിവച്ചു കൊന്നു. ഉച്ചയോടെ തമിഴ്നാട്ടിലെ സൂസംപാടി വനമേഖലയിൽ നടന്ന തെരച്ചിലിലാണ് കടുവയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ കടുവയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
ഇരയെ ഓടിക്കുന്നതിനിടെയാണ് കടുവയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് വെടിയുതിര്‍ക്കൂകയായിരുന്നു. ഒരു തവണ വെടിവെച്ചതിനെ തുടര്‍ന്ന് കടുവ അധികൃതരുടെ നേരെ തിരിയുകയായിരുന്നു. തുടര്‍ന്ന് രണ്ടു തവണ നടത്തിയ വെടിവെപ്പില്‍ കടുവയെ കൊലപ്പെടുത്തുകയായിരുന്നു.
കേരള കർണ്ണാടക അതിർത്തി പ്രദേശമായ പാട്ടവയലിലെ ഓടവയൽ കൈവട്ടം മഹാലക്ഷ്മി(45), മുത്തങ്ങക്കടുത്ത നൂൽപ്പുഴ മുക്കുത്തിക്കുന്ന് സുന്ദരത്ത് ഭാസ്‌കരൻ എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.