1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. balakrishnapillais response on bar kick back scandal

മുഖ്യമന്ത്രിയെ ദൈവം ശിക്ഷിക്കുമെന്ന് ആര്‍ ബാലകൃഷ്ണപിള്ള

ബാലകൃഷ്ണ പിള്ള
ബാര്‍ ഉടമ ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖ തന്റേത് തന്നെയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബലാകൃഷണപിള്ള. കോഴക്കാര്യം പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായും ബാലകൃഷ്ണപിള്ള പ്രതികരിച്ചു.

അന്വേഷണത്തിന് മുന്‍പ് മാണി കുറ്റവിമുക്തനാക്കിയ നിലപാട് അധാര്‍മ്മികമാണ്. കോഴക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് എവിടെ വേണമെങ്കിലും സത്യം ചെയ്യാന്‍ തയ്യാറാണ്.പരുമല പള്ളിയില്‍ പോയി സത്യമിടാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.തമ്മില്‍ സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിയെ ദൈവം ശിക്ഷിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

എന്നാല്‍ ബാര്‍കോഴ ആരോപണം സംബന്ധിച്ച് ഒരു കാര്യവും ബാലകൃഷ്ണപിള്ള തന്നോട് പറഞ്ഞിട്ടില്ലെന്നും വിവാദങ്ങള്‍ പുറത്തുവന്നതിന് ശേഷം താന്‍ ബാലകൃഷണപിള്ളയെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാലകൃഷ്ണ പിള്ള ആകെ കണ്ടത് പെരുന്നയില്‍ വച്ചാണ്. ആരു വിചാരിച്ചാലും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാവില്ല. ജനങ്ങളുടെ പിന്തുണ സര്‍ക്കാരിനൊപ്പമാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.