1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Balabashakars daughter dead

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; മകൾ മരിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; മകൾ മരിച്ചു

കാർ അപകടം
വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരത്ത് അപകടത്തില്‍പെട്ടു. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല (2) മരിച്ചു. കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശൂർ വടക്കുംനാഥ ക്ഷേത്ര ദർശനത്തിന് ശേഷമുള്ള മടക്കയാത്രയിലാന് അപകടം ഉണ്ടായത്.
 
നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.
 
ബാലഭാസ്‌കർ ഭാര്യ ലക്ഷ്മി ഡ്രൈവര്‍ അർജുൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് സൂചന. ബാലഭാസ്കർ സാരമായ പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിലാണ്.
About Writer
Rijisha M.
അടുത്ത ലേഖനം
പ്രളയക്കെടുതി; കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും, കേന്ദ്രസംഘം ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും