സംസ്ഥാനത്ത് 28 വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 28 വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം| Rijisha M.| Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (07:38 IST)
സംസ്ഥാനത്ത് സെപ്‌തംബർ 28 വരെ കനത്ത മഴയ്‌ക്ക് സാധ്യത. 25 ശതമാനം സ്ഥലങ്ങളിലും കനത്ത ഇടിമിന്നലോടുകൂടിയ കനത്ത മഴയ്‌ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാഴ്ച വരെയും പത്തനംതിട്ടയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തും വയനാട് മാനന്തവാടിയിലും തിങ്കളാഴ്‌ച കനത്ത രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പാകത്തിനുള്ളതാണ് യെല്ലോ അലേർട്ട്. ഇനിയുള്ളത് ഓറഞ്ചും റെഡുമാണ്. കനത്ത മഴയെ നേരിടാനുള്ള ജാഗ്രതയ്‌ക്ക് വേണ്ടിയാണ് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുന്നത്. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളും കനത്ത മഴയും നേരിടേണ്ടിവരുമെന്ന് അറിയിക്കാനുള്ള മുന്നറിയ്യിപ്പ് കൂടിയാണ് യെല്ലോ അലേർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :