പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ടു; ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും

പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ടു; ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം| Rijisha M.| Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (08:57 IST)
പ്രളയക്കെടുതി വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്ര സംഘം ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കും. സംഘത്തലവനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷൽ സെക്രട്ടറിയുമായ ബി ആർ ശർമ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇക്കാര്യം അറിയിച്ചത്.

ദുരിതം ബാധിച്ച പന്ത്രണ്ട് ജില്ലകളും സന്ദർശിച്ചതിന് ശേഷം കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രതീക്ഷിക്കാതെ വന്ന മഹാപ്രളയത്തിൽപ്പെട്ട ജനത്തെ രക്ഷപ്പെടുത്താനും പുനഃരധിവസിപ്പിക്കാനും സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ബി ആർ ശർമ പറഞ്ഞു.

പ്രളയം ബാധിച്ച ഇടങ്ങളും വീടുകളുമെല്ലാം ജന പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജന ജീവിതം സാധാരണഗതിയിലേക്ക് കൊണ്ടുവരാനും മതൃകാപരമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വസ ക്യാ‌പുകളും സംബന്ധിച്ച് ജനങ്ങളിൽ നിന്ന് ഒരു പരാതിയും ഉണ്ടായില്ലെന്നത് അത്‌ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :