അനുപമയ്ക്ക് കൈമാറുന്നതിനു മുന്‍പ് കുഞ്ഞിന്റെ ആരോഗ്യ നില ഉറപ്പുവരുത്തി കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (16:43 IST)
അനുപമയ്ക്ക് കൈമാറുന്നതിനു മുന്‍പ് കുഞ്ഞിന്റെ ആരോഗ്യ നില ഉറപ്പുവരുത്തി. ഡോക്ടറുടെ സേവനം ജഡ്ജി ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് നിയമപരമായി ഉറപ്പുവരുത്തുകയായിരുന്നു ഉദ്ദേശ്യം. തുടര്‍ന്നാണ് അനുപമയ്ക്ക് കൈമാറിയത്. വനിതാ ശിശുവികസനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് മൂന്നു മണിയോടെ കുഞ്ഞിനെ പാര്‍പ്പിച്ചിട്ടുള്ള കുന്നുകുഴിയിലെ നിര്‍മല ശിശുഭവനില്‍ നിന്നും കുഞ്ഞിനെ വഞ്ചിയൂരിലെ കുടുംബകോടതിയിലേക്ക് കൊണ്ടുവന്നിരുന്നു. ജഡ്ജിയുടെ ചേംബറില്‍ എത്തിച്ചു. വൈകീട്ട് നാലുമണിയോട് അടുത്ത് അനുപമയും പങ്കാളി അജിത്തും കുഞ്ഞിനെ കോടതിയില്‍ ഏറ്റുവാങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :