കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (16:33 IST)
ദത്തു നല്‍കപ്പെട്ട കുഞ്ഞിനെ തിരികെ അമ്മയായ അനുപമയ്ക്ക് കൈമാറാന്‍ തിരുവനന്തപുരം വഞ്ചിയൂരിലെ കുടുംബക്കോടതി ഉത്തരവിട്ടു. ജഡ്ജിയുടെ സാന്നിധ്യത്തില്‍ തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറുന്ന അപൂര്‍വ്വ മൂഹൂര്‍ത്തത്തിനും കോടതി സാക്ഷിയായി. വൈകീട്ട് നാലുമണിയോട് അടുത്ത് അനുപമയും പങ്കാളി അജിത്തും കുഞ്ഞിനെ കോടതിയില്‍ ഏറ്റുവാങ്ങി.

കുഞ്ഞ് അനുപമയുടെതാണെന്ന ഡി.എന്‍.എ. പരിശോധനാ ഫലം അടങ്ങിയ റിപ്പോര്‍ട്ട് ശിശുക്ഷേമസമിതി ഇന്ന് രാവിലെ കോടതി കൈമാറിയിരുന്നു. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നും സിഡബ്ല്യുസി ആവശ്യപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :