1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Babu Rescue Operation updates

ഒരു സംഘം മലയുടെ മുകളില്‍, ഒരു സംഘം താഴെ; ഉച്ചയോടെ ബാബുവിനെ താഴെയെത്തിക്കും

Babu Trapped
പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തില്‍. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങളില്‍ ഒന്ന് മലയുടെ മുകളിലെത്തിയതായാണ് വിവരം. മുകളില്‍നിന്ന് ബാബു അകപ്പെട്ടിരിക്കുന്ന ചെങ്കുത്തായ ഇടത്തേക്ക് എത്താനാണ് ഇവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. 11 മണിക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 
 
രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
എന്‍ഡിഎ എന്നാല്‍ 'നോ ഡാറ്റാ അവയ്‌ലബിള്‍' സര്‍ക്കാരെന്ന് പി ചിദംബരം