1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Maharajas College SFI KSU

മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി

തിങ്കളാഴ്ച രക്ഷാകര്‍തൃ സമിതി യോഗവും ബുധനാഴ്ച വിദ്യാര്‍ഥി സര്‍വകക്ഷി യോഗവും ചേര്‍ന്ന ശേഷം പെട്ടന്ന് കോളേജ് തുറന്നുപ്രവര്‍ത്തിക്കും

Maharajas College SFI KSU
വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. പ്രിന്‍സിപ്പല്‍ വി.എസ്.ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 
 
മഹാരാജാസ് കോളേജില്‍ ഒരു വിദ്യാര്‍ഥിയ്ക്ക് കുത്തേറ്റത് ഉള്‍പ്പെടെ, വിദ്യാര്‍ഥികള്‍ക്കും അധ്യാപകനും നേര്‍ക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഭാവിയില്‍ കോളേജില്‍ ഇത്തരം സംഘര്‍ഷസാഹചര്യം ഉരുത്തിരിയുന്നത് ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. 
 
തിങ്കളാഴ്ച രക്ഷാകര്‍തൃ സമിതി യോഗവും ബുധനാഴ്ച വിദ്യാര്‍ഥി സര്‍വകക്ഷി യോഗവും ചേര്‍ന്ന ശേഷം പെട്ടന്ന് കോളേജ് തുറന്നുപ്രവര്‍ത്തിക്കും. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ ക്രമീകരണം ഒരുക്കിയതായും മന്ത്രി അറിയിച്ചു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
അയോദ്ധ്യയിലെ പ്രസാദം എന്നപേരില്‍ ആമസോണില്‍ ലഡു വില്‍പ്പന; നടപടി