വീണ്ടും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ചൈന: കൊവിഡിന്റെ പുതിയ വകഭേദം എലികളില്‍ പരീക്ഷിച്ചു, 100ശതമാനം മരണനിരക്ക്!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 ജനുവരി 2024 (12:18 IST)
ചൈനീസ് ഗവേഷകര്‍ കൊറോണയുടെ കൂടിയ ഇനത്തെ സൃഷ്ടിക്കുന്നതായി ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് കൊവിഡിന്റെ മറ്റൊരും തരംഗം ഉണ്ടാകാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട് വന്നത്. കൊറോണയുടെ GX P2V വകഭേദത്തെയാണ് ചൈനീസ് ഗവേഷകര്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് തലച്ചോറിനെയാണ് അറ്റാക്ക് ചെയ്യുന്നതെന്നും എലികളില്‍ 100ശതമാനമാണ് മരണനിരക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബീജിങിലെ ശാസ്ത്രജ്ഞര്‍ ചൈനീസ് സൈന്യവുമായി ചേര്‍ന്നാണ് വൈറസ് നിര്‍മിക്കുന്നത്.

വൈറസ് ബാധിതരായ എല്ലാ എലികളും എട്ടുദിവസത്തിനുള്ളില്‍ ചത്തുപോയതായും റിപ്പോര്‍ട്ടിലുണ്ട്. എലികളുടെ തലച്ചോറിനെയും കണ്ണുകളെയുമാണ് വൈറസ് കൂടുതലായി ബാധിച്ചത്. അതേസമയം കൊവിഡ് പടരുന്നതുപോലെയല്ല ഈ വൈറസ് പടരുന്നതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :