ഓട്ടിസം ബാധിച്ച കുട്ടിയെ തല കീഴായി നിർത്തി മർദ്ദിച്ചു; പിതാവ് അറസ്റ്റിൽ
ഓട്ടിസം ബാധിച്ച കുട്ടിയെ തല കീഴായി നിർത്തി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. മട്ടാഞ്ചേരിയിൽ ചെറളായിക്കടവ് സ്വദേശി സുധീറാണ് അറസ്റ്റിലായത്. കുട്ടിയെ തലകീഴായി നിർത്തി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സ്ഥിരമായി മദ്യപിച്ചു ബഹളം വയ്ക്കുന്ന സ്വഭാവക്കാരനാണ് സുധീർ എന്ന് ഭാര്യ പൊലീസിന് മൊഴി നൽകി. ഭാര്യ തന്നെയാണ് സുധീർ കുട്ടിയെ മർദിക്കുന്ന രംഗങ്ങൾ വീഡിയോയിൽ പകർത്തിയത്.