Chingam 1: ഇന്ന് ചിങ്ങം 1

ചിങ്ങ മാസത്തിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്

രേണുക വേണു| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (08:11 IST)

Chingam 1: ഐശ്യര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഇന്ന് ചിങ്ങം 1. കര്‍ഷക ദിനം കൂടിയാണ് ഇന്ന്. മലയാളം കലണ്ടര്‍ പ്രകാരം ചിങ്ങ മാസം പിറക്കുന്നതോടെ പുതുവര്‍ഷത്തിനു ആരംഭം കുറിക്കുകയാണ്. കൊല്ലവര്‍ഷം 1198 നാണ് ഇന്ന് തുടക്കം കുറിക്കുന്നത്. വിളവെടുപ്പിന്റെയും സമൃതിയുടെയും മാസമാണ് ചിങ്ങം.

ചിങ്ങ മാസത്തിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അത്തം. സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ ഏഴിനാണ് തിരുവോണം. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഓണമാണ്. ഇത് യഥാക്രമം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10 ശനി. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം ഇത്തവണ അവധിയായിരിക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :