സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (19:44 IST)
കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിനുനേരെ പെട്രോള്‍ ബോംബെറ്. ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗം സന്ദീപിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. മയക്കുമരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് ആക്രമണം ഉണ്ടായതെന്ന് സിപിഎം ആരോപിച്ചു. ബോംബെറില്‍ വീടിന്റെ സിറ്റൗട്ടില്‍ ഉണ്ടായിരുന്ന കസേരയ്ക്കും വസ്ത്രങ്ങള്‍ക്കും തീ പിടിച്ചു. വീട്ടുകാര്‍ ഇറങ്ങി വന്നപ്പോള്‍ ആക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.