ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ടിബി ജംഗഷനിലാണ് സംഭവം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടുയാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് കാറില്‍ ഇടിച്ചത്. സംഭവത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഇന്നെലെ രാത്രി 11.40തോടെയാണ് സംഭവം അപകടം നടന്നത്. കാറിനകത്തായി കുടുങ്ങികിടന്ന യാത്രക്കാരെ അഗ്നി ശമനസേനയെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കേളേജിലാണ് ഉള്ളത്.