അനുബന്ധ വാര്‍ത്തകള്‍
- സി പി എം പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് അതിക്രമമെന്ന് പരാതി
- ഫോട്ടോ ഫ്ളാഷ് കണ്ണിലടിച്ച് തലകുനിച്ച ആനയെ നിവര്‍ത്താന്‍ പാപ്പാന്റെ ശ്രമം; നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കൊന്നു
- വേണ്ടത് കൊവിഷീൽഡ് വാക്സിൻ, കേന്ദ്രത്തോട് അഞ്ച് ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് കേരളം
- അതിവ്യാപന വൈറസ്: സംസ്ഥനത്ത് വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കി
- വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണം എന്ന് കേന്ദ്രത്തോട് കേരളം
കുട്ടികള്‍ക്കെതിരായ അക്രമം: കേരളത്തില്‍ കഴിഞ്ഞവര്‍ഷത്തെ കേസ് 3226
തിരുവനന്തപുരം: വിദ്യാഭ്യാസത്തില്‍ മുന്നിട്ടു നില്ക്കുന്നു എന്ന് ഇപ്പോഴും പറയുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ബാലികാ ബാലന്മാര്ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3226 ആണ്.
മാതാപിതാക്കളും മറ്റുള്ളവരും ഇവരോട് കാട്ടുന്ന അതിക്രമങ്ങളുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. കുട്ടികളുടെ നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങളില്‍ തൊണ്ണൂറു ശതമാനവും സ്വന്തം വീടുകളില്‍ തന്നെയാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കു നോക്കിയാല്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ നടന്ന അതിക്രമങ്ങളുടെ എണ്ണം 18456 ആണ്. വിദ്യാലയങ്ങളിലും മറ്റു സ്ഥലങ്ങളിലും ബോധവല്‍ക്കരണ പരിപാടികളും മറ്റും നടത്തുന്നുണ്ടെങ്കിലും ഇവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഒട്ടു കുറവില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.