അനുബന്ധ വാര്‍ത്തകള്‍
- ഓണമെത്താൻ ആഴ്ചകൾ മാത്രം ബാക്കി, കുതിച്ചുയർന്ന് പച്ചക്കറി വില, ഇനിയും ഉയരുമെന്ന് വ്യാപാരികൾ
- തൃശ്ശൂരില്‍ മദ്യപിച്ച് ബസ് ഓടിച്ച 7 സ്വകാര്യ ബസ് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു
- Mattannur Municipal By Election Results: മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി
- പാലക്കാട് അട്ടപ്പാടിയില്‍ 341 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
- ഈ മാസം 25 വരെ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ്
Onam 2022: അത്തം പിറക്കാന്‍ ഇനി എത്ര നാള്‍? ഓണത്തിനു തുടര്‍ച്ചയായി അവധി
ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്
Atham 2022: മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരേ മനസോടെയാണ് ഓണം ആഘോഷിക്കുന്നത്. ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് ഇത്തവണ അത്തം. സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ ഏഴിനാണ് തിരുവോണം. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഓണമാണ്. ഇത് യഥാക്രമം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്.
ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10 ശനി. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അവധിയായിരിക്കും.