1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Aswathy sreekanth reaction on savad issue

വെളിവും ബോധവുമുള്ള ആണുങ്ങളെ കൂടി മാനം കെടുത്തുന്നതിലാണ് സങ്കടം, സവാദ് വിഷയത്തിൽ അശ്വതി ശ്രീകാന്ത്

Aswathy sreekanth
കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തി റിമാന്‍ഡിലായ സവാദിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. സവാഫിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന സമയത്ത് സവാദിനെ മാലയിട്ട് സ്വീകരിച്ചുകൊണ്ട് കേരള മെന്‍സ് അസോസിയേഷന്‍ അധികൃതര്‍ ജയിലിന് പുറത്തുണ്ടായിരുന്നു. വലിയ രീതിയിലുള്ള സ്വീകരണമായിരുന്നു സംഘടന സവാദിന് ഒരുക്കിയത്. ഈ സ്വീകരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവതാരകയായ അശ്വതി ശ്രീകാന്ത്.
 
സ്വീകരണം കൊടുത്തതില്‍ അല്ല സങ്കടമെന്നും വെളിവും ബോധവുമുള്ള ആണുങ്ങളെ കൂടി നാണം കെടുത്തുന്നതിലാണ് വിഷമെന്നും അശ്വതി തന്റെ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിന് കമന്റുമായെത്തിയത്. കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ക്ക് വലിയ പ്രോത്സാഹനമാണ് സമൂഹത്തില്‍ നിന്നും ലഭിക്കുന്നതെന്നും കമന്റുകളില്‍ മറ്റാളുകള്‍ കുറിക്കുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കൈക്കൂലിക്കേസിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ