1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain alert in kerala

കാലവർഷം കേരളത്തിലേക്ക്, അറബിക്കടലിൽ നാളെ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

heavy rain
സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു. നിലവില്‍ കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം അടുത്ത ദിവസം കേരളത്തിലെത്തുമെന്നാണ് നിഗമനം. അറബിക്കടലില്‍ നാളെയോടെ ചക്രവാതചുഴി രൂപപ്പെടും. പ്രതിക്ഷിച്ചതിലും വൈകിയാണ് കാലവര്‍ഷം എത്തുന്നതെങ്കിലും ഇക്കുറി ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
 
പസഫിക് കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റിന്റെ സാന്നിധ്യമാണ് കാലവര്‍ഷത്തെ വൈകിപ്പിച്ചത്. ആദ്യഘട്ടത്തില്‍ തെക്കന്‍ കേരളത്തിലാകും ശക്തമായ മഴ ലഭിക്കുക. ഈ ആഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപംകൊള്ളാന്‍ സാധ്യതയുണ്ട്. ഇരട്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുവാന്‍ സാധ്യതയുണ്ട്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വെളിവും ബോധവുമുള്ള ആണുങ്ങളെ കൂടി മാനം കെടുത്തുന്നതിലാണ് സങ്കടം, സവാദ് വിഷയത്തിൽ അശ്വതി ശ്രീകാന്ത്