അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
- ദമ്പതികള്‍ വീട്ടു പറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍
- കാലവര്‍ഷം നാളെ എത്തും
- Odisha Train Accident: ' അപകടം നടക്കുന്ന സമയത്ത് ഉറങ്ങുകയായിരുന്നു, കണ്ണ് കുറന്ന് നോക്കുമ്പോള്‍ 10-15 പേര് എന്റെ മുകളില്‍ കിടക്കുന്നു'; ട്രെയിന്‍ യാത്രക്കാരന്റെ വാക്കുകള്‍
- Odisha Train Accident: അപകടം നടന്ന ട്രെയിനുകളുടെ ബോഗികളില്‍ ഇപ്പോഴും യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നു; ആശങ്ക
സംസ്ഥാനത്ത് മഴ കനക്കും: ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ ഏഴുജില്ലകളില്‍
സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഏഴ് ജില്ലകളില്‍ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ എത്തിയിട്ടുണ്ട്.
ഞായറാഴ്ചയാണ് കേരളത്തില്‍ കാലവര്‍ഷം എത്തേണ്ടത്. അതേസമയം ഇന്ന് രാത്രി കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.