1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Aswanth Kok mocks Renjith Israel

ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന രഞ്ജിത്തിനെ പരിഹസിച്ച് അശ്വന്ത് കോക്ക്

അതേസമയം ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

Aswanth and Renjith
Aswanth and Renjith

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രഞ്ജിത്ത് ഇസ്രയേലിനെ പരിഹസിച്ച് സിനിമ നിരൂപകനും യുട്യൂബറുമായ അശ്വന്ത് കോക്ക്. ഫെയ്‌സ്ബുക്കിലൂടെയാണ് അശ്വന്ത് കോക്കിന്റെ അധിക്ഷേപം. നിരവധി പേര്‍ അശ്വന്ത് കോക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 
 
'ഞാന്‍ രഞ്ജിത്ത് പാലസ്തീന്‍. ഞാന്‍ ഇപ്പോള്‍ ഇങ്ങ് മറിച്ചിടും ഞാന്‍' എന്നാണ് അശ്വന്ത് കോക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ' അവന്‍ സമൂഹത്തിനു എന്തെങ്കിലും ഉപകാരം ചെയ്യുന്നുണ്ടെന്ന് വെയ്ക്കാം നീയൊ? എന്ത് സാമൂഹിക പ്രധിബദ്ധത ആണ് നീ കാണിക്കുന്നത്? നീ വാസ്തവത്തില്‍ ഈ സമൂഹത്തിലെ വെറും മാലിന്യമാണ്. സാമൂഹിക വിരുദ്ധനായാണ് നീ വന്നതും വളര്‍ന്നതും ആയിരിക്കൂന്നതും.' എന്നാണ് പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്. 


അതേസമയം ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണിടിച്ചില്‍ പെട്ട് മലയാളിയായ അര്‍ജുനെ കാണാതായിട്ട് ഒന്‍പത് ദിവസമായി. 60 അടി താഴ്ചയില്‍നിന്ന് ചെളി നീക്കാനുള്ള ബൂം മണ്ണ് മാന്തി യന്ത്രം അപകടസ്ഥലത്ത് എത്തിച്ചു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതില്‍ ഗുരുതര വീഴ്ച; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ മേയര്‍ സസ്‌പെന്റ് ചെയ്തു