സാമ്പത്തിക ഞെരുക്കത്തിലും കൈ വിടാതെ..! സൗജന്യ കിറ്റ് ഓണത്തിനു മുന്‍പ്

സംസ്ഥാനതല ഓണാഘോഷ പരിപാടി സെപ്റ്റംബര്‍ 13 മുതല്‍ 19 വരെ നടക്കും

Kerala Budget, Pinarayi Vijayan, Kerala Public debt
Pinarayi Vijayan
രേണുക വേണു| Last Modified ബുധന്‍, 24 ജൂലൈ 2024 (09:16 IST)

അന്ത്യോദയ അന്ന യോജന (എഎവൈ) വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ്, സ്‌പെഷ്യല്‍ പഞ്ചസാര, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈകോ ഓണത്തിനു മുന്‍പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നിയന്ത്രിക്കുന്നതിനു പരിശോധന ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓണം മേളകള്‍, മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ സപ്ലൈകോയെ ചുമതലപ്പെടുത്തി. പച്ചക്കറികള്‍ പരമാവധി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കും. സാംസ്‌കാരിക പരിപാടികള്‍ ചെലവ് ചുരുക്കി നടത്തും. കടകളിലും ഓണച്ചന്തകളിലും തുണി സഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവ ഉണ്ടെന്ന് ഉറപ്പാക്കും. മാലിന്യങ്ങള്‍ അതാത് ദിവസം നീക്കം ചെയ്യാന്‍ തദ്ദേശവകുപ്പ് ക്രമീകരണങ്ങള്‍ ഉറപ്പാക്കണം. ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന പാക്കറ്റുകള്‍ നിരുത്സാഹപ്പെടുത്തും.

കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും കഴിഞ്ഞ തവണത്തെ പോലെ ഓണക്കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനതല ഓണാഘോഷ പരിപാടി സെപ്റ്റംബര്‍ 13 മുതല്‍ 19 വരെ നടക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :