1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pension Kerala News

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും

Welfare Pension
ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം ബുധനാഴ്ച മുതല്‍ തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തേ അറിയിച്ചിരുന്നു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചിട്ടുണ്ട്. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 
 
അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.  ഇതനുസരിച്ച്  കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതാത് മാസം പെന്‍ഷന്‍ നല്‍കി വരുന്നു.
അടുത്ത ലേഖനം
ഇന്നും മഴയ്ക്ക് സാധ്യത; നാളെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്