UAE Weather Live Updates: യുഎഇയില്‍ വീണ്ടും കനത്ത മഴ, സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി; വിമാന സര്‍വീസ് റദ്ദാക്കി

UAE Rain Live Updates
UAE Rain Live Updates
രേണുക വേണു| Last Modified വ്യാഴം, 2 മെയ് 2024 (17:11 IST)

UAE Weather Live Updates: യുഎഇയില്‍ അതിശക്തമായ മഴ. ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പാണ് രാജ്യത്ത് അതിശക്തമായ മഴ പെയ്തത്. അന്ന് ഏറെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ദുബായിലെ വ്യാപാര കേന്ദ്രങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ എയര്‍പോര്‍ട്ടിലും വെള്ളം കയറി. ഇതേ തുടര്‍ന്ന് 13 വിമാനങ്ങള്‍ റദ്ദാക്കുകയും അഞ്ചെണ്ണം വഴി തിരിച്ചു വിടുകയും ചെയ്തു.

ദുബായില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ശക്തമായ കാറ്റും ഇടിയും മിന്നലും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം മൂന്ന് വരെ രാജ്യത്ത് പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :